vaccine

കോഴിക്കോട് : കൊവിഡ് വാക്‌സിനേഷൻ സെന്ററുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും കേന്ദ്രങ്ങളിലെത്തുന്നവർക്ക് വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമായി ഇന്നുമുതൽ കുത്തിവെപ്പ് മുൻകൂർ രജിസ്റ്റർ ചെയ്ത് ഷെഡ്യൂൾ ചെയ്തവർക്ക് മാത്രം. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കില്ല. സ്വയം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഹെൽപ്പ് ഡെസ്‌കിന്റെ സേവനം ലഭ്യമാകും. ജില്ലയിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ പുതിയ തീയതി അറിയിക്കുന്നതുവരെ മാറ്റിവെച്ചു. വാക്‌സിൻ കുറവ് പരിഹരിക്കുന്നതോടെ പുതിയ ക്യാമ്പുകൾ സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകും.