marri

കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ചകളിൽ നടക്കുന്ന വിവാഹച്ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാൻ അനുമതി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ചകളിൽ എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കിയുള്ള കർശനനിയന്ത്രണം നിലവിലുണ്ട്. ഇതനുസരിച്ച് വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർക്ക് അനുമതിയുണ്ടായിരുന്നില്ല. വിവാഹ നടത്തിപ്പിന് ഇത് പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നേരത്തെയുള്ള ഉത്തരവ് കളക്ടർ പുതുക്കിയത്. അതേസമയം, വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും നോ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.