driving

കോഴിക്കോട്: കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് ജില്ലാ ഓഫീസിന്റെ പരിധിയിലുളള എല്ലാ ഓഫീസുകളിലെയും ഡ്രൈവിംഗ്, ഫിറ്റ്‌നസ് ടെസ്റ്റുകളും രജിസ്‌ട്രേഷൻ പുതുക്കലും ഏപ്രിൽ 23 മുതൽ മേയ് ഏഴ് വരെ നിറുത്തിവെച്ചതായി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

നോർക്ക റൂട്ട്‌സ് കോഴിക്കോട് മേഖല സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററിൽ ഏപ്രിൽ 26 മുതൽ ഇനി ഒരു അറിയിപ്പ് വരെ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജർ അറിയിച്ചു.