chandelier
പേനകൊണ്ട് നിർമ്മിച്ച ചാൻഡിലിയറിന് സമീപം ആര്യ രാഗേഷ്

കോഴിക്കോട് : ഉപയോഗ ശൂന്യമായ പേനകളിൽ ആര്യ തീർക്കുന്നത് 'ചാൻഡിലിയർ " വിസ്മയം.

ലോക്ക് ഡൗൺ കാലത്താണ് ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകളിൽ ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് കോഴിക്കോട് പാലാഴി സ്വദേശിയായ ആര്യ രാഗേഷ് തിരിച്ചറിയുന്നത് . റീസൈക്ലിംഗിനായി ശേഖരിച്ച പേനകൾ കൊണ്ട് നടത്തിയ ചെറു പരീക്ഷണം ചാൻഡിലിയർ നിർമ്മാണത്തിലേക്ക് ചുവടുമാറുകയായിരുന്നു. പേനയുടെ ബോഡി മാത്രം ഉപയോഗിച്ചായിരുന്നു ആദ്യ ശ്രമം. ശേഷിക്കുന്നവ എന്തുചെയ്യുമെന്ന ആലോചനയിൽ നിന്നാണ് ചാൻഡിലിയർ പിറക്കുന്നത്. എഴുപതോളം പേനകൾ ഉപയോഗിച്ച്‌ നിർമ്മിച്ച അലങ്കാര വസ്തു പൂർത്തിയാവാൻ ഒരു മാസമെടുത്തു. സാധാരണ ക്രിസ്റ്റലുകളുടെ സഹായത്താലാണ് ചാൻഡിലിയറുകൾ നിർമ്മിക്കുന്നത്. എന്നാൽ ആര്യയുടെ 'പെൻ-ചാൻഡിലിയർ അതിനേക്കാൾ മനോഹരമാണ്.

ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനിയായ ആര്യ ചാൻഡിലിയർ കൂടാതെ പലതരം കൗതുക വസ്തുക്കളും നിർമ്മിച്ചിട്ടുണ്ട്. ബോട്ടിൽ ആർട്ടിലും വാൾ ആർട്ടിലും മികവുപുലർത്തുന്ന ഈ കലാകാരിക്ക് പൂർണ പിന്തുണയുമായി അച്ഛനും അമ്മയും അനുജത്തിയുംഎന്നും കൂടെയുണ്ട്.