mohandas

പയ്യോളി: കൊവിഡ് ബാധിച്ച് റിട്ട. ഓർത്തോപീഡിക് സർജൻ ഇരിങ്ങലിൽ താഴത്തെ പുനത്തിൽ ഡോ. എം.കെ.മോഹൻദാസ് (75) മരിച്ചു.

ഇന്നലെ രാവിലെ ക്ലിനിക്കിലേക്കു പുറപ്പെടുന്നതിനിടെ കടുത്ത ശ്വാസതടസ്സവും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്കാരം പ്രോട്ടോക്കോൾ പ്രകാരം ഇരിങ്ങലിലെ വീട്ടുവളപ്പിൽ നടന്നു.
വടകര ജില്ലാ ആശുപത്രിയിൽ നിന്നു വിരമിച്ച ശേഷം ഡോ. മോഹൻദാസ് മാഹി ഗവ. ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ പി.കെ.ഷൈലജ (സുൽത്താൻ ബത്തേരി). മക്കൾ: അർജുൻ മോഹൻദാസ്, അഖിലഭായ്. മരുമകൻ: സഞ്ജയ് ഉരിക്കോത്ത് (ജപ്പാൻ). പരേതരായ മേപ്രംകുറ്റി കണ്ണന്റെയും മാണിക്യത്തിന്റെയും മകനാണ്. സഹോദരങ്ങൾ: എം.കെ.ബാലചന്ദ്രൻ (ന്യൂഡൽഹി), സരസ (വടകര), മീരാഭായ് (തലശ്ശേരി), പരേതരായ പ്രൊഫ.എം.കെ.കരുണാകരൻ (കോഴിക്കോട്), ഡോ.എം.കെ.പ്രഭാകരൻ (കണ്ണൂർ), വനജ (കോഴിക്കോട്).