bjp
വെസ്റ്റ്ഹിൽ ശ്മശാനത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് മൃതദേഹം സംസ്ക്കരിച്ചതിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധം

കോഴിക്കോട് : വെസ്റ്റ്ഹിൽ ശ്മശാനത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് കൊവിഡ് മൃതദേഹങ്ങളും സാധാരണ മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിച്ച കോർപ്പറേഷൻ നടപടിയിൽ ബി .ജെ. പി വെസ്റ്റ്ഹിൽ എരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പ്രതിഷേധ യോഗം ബി.ജെ.പി നോർത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എം അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 14 ശ്മശാനങ്ങൾ ഉണ്ടായിട്ടും ജനവാസ കേന്ദ്രമായ വെസ്റ്റ്ഹില്ലിൽ മാത്രം കൊവിഡ് മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന നടപടി നീതീകരിക്കാനാവില്ലെന്നും ജില്ലാ കളക്ടർ അടിയന്തരമായി ഇടപെടണമെന്നും മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു. യോഗത്തിൽ സി.സുധീഷ്, പി.വി ദിനേശ് , ടി.ശോഖിൽ ദാസ് , കെ.കപിൽ മോഹൻ എന്നിവർ പ്രസംഗിച്ചു.