kkk
സി.എച്ച് സെന്റർ ഭാരവാഹികൾ ഇഖ്‌റ ആശുപത്രി അധികൃതർക്ക് മിനി വെന്റിലേറ്ററുകൾ കൈമാറുന്നു

കോഴിക്കോട്: കൊവിഡ് രോഗികളെ സൗജന്യമായി ചികിത്സിക്കുന്ന ഇഖ്‌റ ആശുപത്രിയ്ക്ക് സഹായഹസ്തവുമായി സി.എച്ച് സെന്റർ. പത്തര ലക്ഷം രൂപ ചെലവിൽ നാല് മിനി വെന്റിലേറ്റർ (എച്ച്.എഫ്.എൻ.സി) ജെ.ഡി.ടി പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദിന് കൈമാറി.

ചടങ്ങിൽ സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. ഇഖ്‌റ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.അൻവർ, പൂക്കോയ തങ്ങൾ ഹോസ്പിസ് മെഡിക്കൽ ഡയറക്ടർ ഡോ. ഇദ്രീസ്, ഇഖ്‌റ ജനറൽ മാനേജർ മുഹമ്മദ് ജസീൽ, ഫിനാൻസ് മാനേജർ അസ്‌കർ അലി, രാജീവ് എന്നിവർ സംബന്ധിച്ചു. സി.എച്ച് സെന്റർ ഭാരവാഹികളായ ഇബ്രാഹിം എളേറ്റിൽ, എം.വി സിദ്ദീഖ് , പി.എൻ.കെ അഷ്‌റഫ്, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി, ഒ. ഉസ്സൈൻ, ബപ്പൻകുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എ റസാഖ് സ്വാഗതവും ട്രഷറർ ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു.