കോഴിക്കോട് : ദേശീയതലത്തിൽ അമ്പെയ്ത്തിൽ (ആർച്ചറി) മികവു തെളിയിച്ച അഞ്ജന മധുവിന് വാക്കറൂ ഫൗണ്ടേഷൻ കോമ്പൗണ്ട് ബോ (വില്ല്) സമ്മാനിച്ചു. പാലക്കാട് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ അഞ്ജന മധു കഴിഞ്ഞ ഏഴ് വർഷമായി അമ്പെയ്ത്ത് പരിശീലിക്കുന്നു. ദേശീയ അമ്പെയ്ത്ത് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന യുവ പ്രതിഭ 2017 മുതൽ ജില്ലാ- സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ നേടിയിട്ടുണ്ട്. അഞ്ജനയുടെ കായികമികവിൽ പ്രതീക്ഷയർപ്പിച്ച് വാക്കറൂ ഫൗണ്ടേഷൻ ശിക്ഷാ സമുന്നതിയുടെ ഭാഗമായാണ് കോമ്പൗണ്ട് ബോ നൽകിയത്.