img20210419
മണാശേരി സ്കൂളിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മെഗാ വാക്സിനേഷൻ ക്യാമ്പിൽ രജിസ്ട്രേഷൻ കൗണ്ടറിലെ തിരക്ക്

മുക്കം: കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും തിരക്ക് നിയന്ത്രിക്കാൻ സംവിധാനമൊരുക്കാതെയും രോഗം പടർത്തുവിധം മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനെതിരെ പരാതി. ഇത്തരം ക്യാമ്പുകളുടെ അപകടസാദ്ധ്യത ചൂണ്ടിക്കാണിച്ചിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ മുക്കം നഗരസഭ സെക്രട്ടറിക്കെതിരെ ദുരന്തനിവാരണ ഓഡിനൻസിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അംഗവും പൊതു പ്രവർത്തകനുമായ ദാമോദരൻ കോഴഞ്ചേരിയാണ് പൊലീസിൽ പരാതി നൽകിയത്.

മുക്കം നഗരസഭയിൽ കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പത്ത് മെഗാ ക്യാമ്പുകളാണ് വിവിധ സ്ഥലങ്ങളിലായി നടത്തിയത്. ഈ ക്യാമ്പുകളിൽ നിന്ന് 4200ൽ പരം ആളുകൾ കുത്തിവയ്പെടുത്തു. ക്യാമ്പിൽ തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനമില്ലായിരുന്നു. 75 ൽ കൂടതൽ ആളുകൾ ഒരിടത്തു കൂട്ടം കൂടരുതെന്ന് കർശന നിർദ്ദേശമുള്ളപ്പോളാണ് എഴുനൂറും എണ്ണൂറുമാളുകൾ ക്യാമ്പുകളിൽ തടിച്ചുകൂടിയത്. സ്

ഥലസൗകര്യം കുറഞ്ഞ മുക്കം സി.എച്ച്.സി യിൽ പതിവ് ഒ പി പരിശോധനയും കൊവിഡ് പരിശോധനയും വാക്സിനേഷനും അടുത്തടുത്തായി നടത്തുന്നതിനെതിരെയും പ്രതിഷേധമുണ്ട്.