മുക്കം: കുറ്റിപ്പാല ഐഡിയൽ ലൈബ്രറി അക്ഷരസേനയ്ക്ക് രൂപം നൽകി. വാക്സിനേഷൻ കാമ്പയിനിനും മരുന്നുകളും അവശ്യ വസ്തുക്കളും എത്തിക്കാനും 15 അംഗ സേന രംഗത്തുണ്ടാവും. മാനസിക പിരിമുറുക്കം ഒഴിവാക്കാൻ പുസ്തകങ്ങളും എത്തിക്കും.

യോഗത്തിൽ വായനശാല പ്രസിഡന്റ്‌ എ.കെ.സിദ്ദിഖ്, മുക്കം വിജയൻ, ടി.എ.അശോകൻ, ദാമോദരൻ കൊഴഞ്ചേരി, എ.എം.ജമീല, പി.ഡി.പങ്കജവല്ലി എന്നിവർ സംബന്ധിച്ചു.