കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ കൊവിഡ് വാക്സിൻ രജിസ്ട്രേഷനായി അംഗനവാടികൾ സജ്ജമായി. 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ വാക്സിനേഷൻ എടുക്കേണ്ട എല്ലാവരും ഓൺലൈൻ രജിസ്ട്രേഷനായി അംഗനവാടികളിൽ എത്തിച്ചേരണം. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 12 മണി വരെ രജിസ്ട്രേഷനായി എത്താം. ചാലിൽ,കാപ്പുമ്മൽ, വളയന്നൂർ, പൂളത്തറ, നൊട്ടിക്കണ്ടി, പാറേമ്മൽ തുടങ്ങിയ അങ്കണവാടികളിലാണ് ഓൺലൈൻ രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ വരുന്നവർ ആധാർ കാർഡ്, ഫോൺ എന്നിവ കൊണ്ടുവരേണ്ടതാണ്