ബാലുശ്ശേരി: തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു.തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത്
ത്രിവിക്രമൻ നമ്പൂതിരിയുടെ ഓടിട്ട ഇരുനില വീടിനു മുകളിലേക്കാണ് ഇന്നലെ വൈകീട്ടോടെ തെങ്ങ് കടപുഴകി വീണത്.വീടിന്റെ മേൽകൂരയും അടുക്കള ഭാഗവും പൂർണമായി തകർന്നു. ഒന്നര ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
വാർഡ് മെമ്പർ കെ.കെ.സിജിത്ത്, അവിടനല്ലൂർ വില്ലേജ് ഓഫീസർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.