ചേളന്നൂർ: എസ്.എൻ.ഡി.പി യോഗം ചേളന്നൂർ ശാഖയുടെ ആദ്യസെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായിരുന്ന പാഞ്ചേരി കൃഷ്ണൻകുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ ശാഖ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അനുശോചിച്ചു.

ശാഖ പ്രസിഡന്റ് തോട്ടോളി ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി ഇല്ലത്ത് മുരളീധരൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം, സെക്രട്ടറി സുധീഷ് കേശവപുരി എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ടി.എസ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.