പേരാമ്പ്ര: ചങ്ങരോത്ത് വില്ലേജ് ഓഫീസ് പരിസരത്ത് റോഡരികിൽ പഞ്ചായത്തധികൃതർ മാലിന്യം നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ച മിനി എം.സി.എഫിൽ നിന്നുളള മാലിന്യങ്ങൾ സാമൂഹ്യ വിരുദ്ധർ വില്ലേജ് ഓഫീസ് കവാടത്തിനു മുൻപിൽ നിക്ഷേപിച്ച നിലയിൽ.റോഡരികിലെ മാലിന്യശേഖരം പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതായി പരാതി ഉയർന്നു .മാലിന്യം ഓഫീസ് കവാടത്തിൽ നിക്ഷേപിച്ചതിനെതിരെ വില്ലേജ് ഓഫീസർ പൊലീസിനും പഞ്ചായത്തധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ മൗനം പാലിക്കുന്നതായി പരിസരവാസികൾ പറയുന്നു.