hamsa
ഹംസ

കൊയിലാണ്ടി: പഴയകാല മുസ്‌ലിം ലീഗ് നേതാവും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ മീത്തലെപീടികയിൽ ഹംസ (76) നിര്യാതനായി. പരേതരായ അമേത്ത് കുട്ടി ഹസ്സന്റെയും വെള്ളേന്റകത്ത് സൈനബയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: ഷാഹിദ്, നസീം (ഇരുവരും കുവൈത്ത്), നഷീത്ത് (ദുബൈ), ജാബിർ (യു.എസ്.എ). മരുമക്കൾ: അജ്‌ന, നസ്‌ല, മുംതഹാൻ, ഹാജറ. സഹോദരങ്ങൾ: മുഹമ്മദ്, മുസ്തഫ (ഖത്തർ), അബ്ദുൽ കരീം (റിട്ട. ചന്ദ്രിക അക്കൗണ്ടന്റ് ), ഫാത്തിമ.