കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിനും ബോധവത്ക്കരണത്തിനും അദ്ധ്യാപകർ മുന്നിട്ടിറങ്ങണമെന്ന് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി .മധു റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി.രാജീവൻ, പി.എസ്.സ്മിജ, സി.സതീശൻ, സജീഷ് നാരായണൻ, കെ.ഷാജിമ, എം. ഷീജ എന്നിവർ പ്രസംഗിച്ചു.