കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടി യുടെ സാങ്കേതിക ഫെസ്റ്റായ തത്വക്ക് തുടക്കമായി. ഫിസിസിസ്റ്റും വുമൺ ഇൻ സയൻസ് ആൻഡ് എൻജിനീയറിംഗിലെ എൻ.എസ്.ഇ.ആർ.സി ചെയർമാനുമായ ഡോ. ഷോഹിണി ഘോഷ് പ്രഭാഷണപംക്തിയിലെ ആദ്യ വിശിഷ്ടാതിഥിയായി. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ആധുനിക ശാസ്ത്രത്തെ നയിക്കുന്ന ജീവിതത്തെ മാറ്റിമറിക്കുന്ന കണ്ടുപിടിത്തങ്ങൾക്ക് ജന്മം നൽകാൻ കെൽപ്പുള്ള ക്വാണ്ടം കംപ്യൂട്ടിങ് മേഖലയായിരുന്നു പ്രഭാഷണ വിഷയം. എൻ ഐ ടി അദ്ധ്യാപകനായ പ്രൊഫസർ സുബ്രഹ്മണ്യം സ്വാഗതവും നിഹാരിക നന്ദിയും പറഞ്ഞു.