കുറ്റ്യാടി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനായി യുവജന, സന്നദ്ധ സംഘടകളുടെ യോഗം വിളിച്ചു ചേത്ത് കുറ്റ്യാടി പഞ്ചായത്ത്. കൊവിഡ് ജാഗ്രതാ പ്രവർത്തനം ഊർജജിതമാക്കുന്നതിനായി ദിവസവും രാവിലെ 6 മണി മുതൽ വളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തും.പൊലീസ് ഉദ്യാഗസ്ഥനടക്കം 6 പേരാണ് സംഘത്തിൽ ഉണ്ടാവുക.ഞായറാഴ്ച ടൗൺ കേന്ദ്രീകരിച്ച് മൊബൈൽ കൊവിഡ് പരിശോധന നടത്തും. അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി.നഫീസ അദ്ധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ടി.കെ.മോഹൻദാസ്, പി.കെ.സബിന, എ.സി. അബ്ദുൾ മജീദ്, എസ്.ഐ. സുരേഷ് ബാബു, ഒ.ബാബു, കെ.മുഹമ്മദ് ഷഫീഖ്, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, കെ.രജിൽ, വി.വി.അനസ്, ഒ.ടി.കുഞ്ഞബ്ദുള്ള, കെ.സുരേന്ദ്രൻ, പി.സി.രവീന്ദ്രൻ, ഇൻഷാദ്, സുഹൈൽ, ടി.കെ.പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു .