വടകര: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ മടപ്പള്ളി കോളേജിൽ എഫ്.എൽ.ടി.സി പ്രവർത്തനമാരംഭിച്ചു.നിലവിൽ പഞ്ചായത്തിൽ 200 കൊവിഡ് രോഗികളാണുളളത്. വാക്സിനേഷൻ രജിസ്ട്രേഷനായി ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത്, വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, സുരേന്ദ്രൻ, സുധീർ മഠത്തിൽ, ജൗഹർ വെള്ളികുളങ്ങര, ഷജിന കൊടക്കാട്, ചന്ദ്രി ഒടമ്പം കുനിയിൽ, നിരോഷ ധനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.