lockel
വെസ്റ്റ് നല്ലൂർ കുടിവെള്ള വിതരണ പദ്ധതിയുടെ ടാങ്ക് ശുചീകരണം പൂർത്തിയാക്കിയ കരുവൻതുരുത്തി ദ്രുതം സേനാംഗങ്ങൾ നഗരസഭ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ്, വില്ലേജ് ഓഫീസർ കെ സദാശിവൻ എന്നിവർക്കൊപ്പം.

ഫറോക്ക്: കരുവൻതുരുത്തി വില്ലേജ് ദ്രുതം സേനയുടെ നേതൃത്വത്തിൽ വെസ്റ്റ് നല്ലൂർ കുടിവെള്ള വിതരണ പദ്ധതിയുടെ ടാങ്ക് ശുചീകരിച്ചു. പത്തു വർഷത്തിലേറെയായി ടാങ്ക് വൃത്തിയാക്കിയിരുന്നില്ല. വെള്ളത്തിൽ മാലിന്യം കണ്ടതായി പരാതി ഉയർന്നതിനെ തുടർന്ന് നഗരസഭ അധികൃതരുമായി കൂടിയാലോചിച്ചാണ് ടാങ്ക് വൃത്തിയാക്കാൻ തീരുമാനിച്ചത് . വെസ്റ്റ് നല്ലൂർ പ്രദേശത്തെ നിരവധി വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഈ ടാങ്കിൽ നിന്നാണ്.

വില്ലേജ് ഓഫീസർ കെ.സദാശിവൻ, നഗരസഭ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.