കോഴിക്കോട്: മാറാട് അരക്കിണറിൽ രാത്രി വീട് കയറി ആക്രമിച്ച സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിലായി.
അരക്കിണർ സ്വദേശി മുനീർ ( 34 ), നോർത്ത് ബേപ്പൂരിലെ അബ്ദുൾ റസാഖ് ( 44), അരക്കിണറിലെ അക്ബർ (37), കണ്ണേടത്ത് പള്ളി യാസിർ യൂനസ് (21), യാസീൻ യൂനസ് (18) എന്നിവരെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഒൻപതിനായിരുന്നു സംഭവം. കണ്ണേടത്ത് പള്ളിയ്ക്ക് സമീപത്തെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ എട്ടോളം പേരടങ്ങിയ സംഘം മുഹമ്മദ് സാഹിർ ( 22), അനുജൻ മുഹമ്മദ് ഷഫാൻ എന്നിവരെ കല്ല് കൊണ്ടും പട്ടിക, കമ്പിവടി എന്നിവ ഉപയോഗിച്ചും പരിക്കേല്പിച്ചതായും വീട്ടമ്മയെ ചവിട്ടിയും വസ്ത്രങ്ങൾ വലിച്ചുകീറിയും ഉപദ്രവിച്ചതായുമാണ് കേസ്.
മാറാട് ഇൻസ്പെക്ടർ ടി.അനിൽ കുമാർ മേപ്പിള്ളിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ടി.ശിവദാസൻ, എം.സി.ഹരീഷ് , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജോയ്, അൻവർ സാദത്ത് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടി കൂടിയത്.