കോഴിക്കോട്: കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൻ റേഷൻ കടയുടെ പ്രവർത്തന സമയം പുനർ നിർണയിക്കണമെന്ന് റേഷൻ വ്യാപാരികൾ. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴ് വരെ രണ്ട് നേരങ്ങളിലായാണ് ഇപ്പോൾ റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ഇതൊഴിവാക്കി രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരേ വിശ്രമമില്ലാതെ ഒറ്റതവണയായി പ്രവർത്തന സമയമായി പുനക്രമീകരണം നടത്തണമെന്നാണ് ആവശ്യം.
കൂടാതെ എല്ലാ റേഷൻ സാധനങ്ങളും 15-ാം തീയതിയ്ക്ക് മുൻപായി സ്റ്റോക്കെത്തിക്കണമെന്നും ആവശ്യപ്പെടുന്നു. നിലവിൽ സ്റ്റോക്കില്ലാത്ത സാധനങ്ങൾക്ക് വേണ്ടി രണ്ടിലധികം തവണ കടയിൽ വരേണ്ട സാഹചര്യമാണ് ഉപഭോക്താക്കൾക്കുളളത്. ഇത് കടയിൽ തിരക്ക് വർധിക്കാനും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കാനും കാരണമാകുന്നു. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര തീരുമാനം കൈകൊള്ളണമെന്ന് സംയുക്ത കോഡിനേഷൻ സമിതി ചെയർമാൻ, അഡ്വ.ജോണി നെല്ലൂർ, കൺവീനർ അഡ്വ. കൃഷ്ണപ്രസാദ്, കാടാംമ്പുഴ മൂസ, ടി. മുഹമ്മദാലി, ഇ. അബൂബക്കർ ഹാജി, അഡ്വ.സുരേന്ദ്രൻ, സി .മോഹനൻ പിള്ള, അജിത് പാലക്കാട് എന്നിവർ ആവശ്യപെട്ടു.