കോഴിക്കോട് : നിർധന കുടുംബത്തിലെ യുവതികൾക്കായി ശ്രീകണ്‌ഠേശ്വരക്ഷേത്ര യോഗം ഏർപ്പെടുത്തിയ ഭാഗ്യലക്ഷ്മി മാര്യേജ് എൻഡോവ്‌മെന്റ് പദ്ധതിയിലെ നാലാമത്തെ വിവാഹം ഇന്നലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ നടന്നു. കോഴിക്കോട് പാവങ്ങാട് സ്വദേശി അനിൽകുമാറിന്റെ മകൾ ടി. അയനയും കോട്ടയം തലയോലപ്പറമ്പ് പരേതനായ ഗോപാലകൃഷ്ണന്റെ മകൻ എം.ജി. അരുണുമാണ് വിവാഹിതരായത്. ക്ഷേത്രയോഗം ഡയറക്ടറും കൊച്ചിൻ ബേക്കറി ഉടമയുമായ എം.പി. രമേശ് മകൾ ഭാഗ്യലക്ഷ്മിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് ഭാഗ്യലക്ഷ്മി മാര്യേജ് എൻഡോവ്‌മെന്റ് പദ്ധതി.
വധുവിനുള്ള സ്വർണാഭരണങ്ങൾ എം.പി. രമേശും ഭാര്യ ലവീണ രമേശും ചേർന്ന് സമ്മാനിച്ചു. വിവാഹ വസ്ത്രങ്ങൾ ക്ഷേത്രയോഗം ഡയറക്ടറും കാലിക്കറ്റ് ടെക്സ്റ്റൈൽസ് ഉടമയുമായ പി.പി. മുകുന്ദൻ സമ്മാനിച്ചു. ഭക്ഷണം ഉൾപ്പെടെ വിവാഹ ചെലവുകൾ ക്ഷേത്ര യോഗം വഹിച്ചു.
ക്ഷേത്ര യോഗം ജനറൽ സെക്രട്ടറി ഇ .സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറി കാഷ്മിക്കണ്ടി സജീവ് സുന്ദർ , എം.പി.രമേശ്, പി .പി. മുകുന്ദൻ , ഭാഗ്യലക്ഷ്മി എൻഡോവുമെന്റ് കമ്മിറ്റി കൺവീനർ വി. വേലായുധൻ എന്നിവർ സംബന്ധിച്ചു.