kappan

കോഴിക്കോട്: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണനയോടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചു.

മഥുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിദ്ദിഖ് കാപ്പൻ ദയനീയ നിലയിലാണെന്നാണ് മനസ്സിലാക്കാനായത്. മറ്റു രോഗങ്ങളുള്ള ഇദ്ദേഹത്തിന് കൊവിഡ് കൂടി ബാധിച്ചതോടെ കൈകൾ ബന്ധിക്കപ്പെട്ട്, ബാത്ത് റൂമിലേക്ക് പോകാൻ പോലും അനുവദിക്കാത്ത അവസ്ഥയിലാണ്. ആവശ്യമെങ്കിൽ ന്യൂഡൽഹിയിലെ എയിംസിലേക്കോ അതല്ലെങ്കിൽ കേരളത്തിലെ മികച്ച ഏതെങ്കിലും ആശുപത്രിയിലേക്കോ മാറ്റാൻ ഇടപെടണം.