kovid

കോഴിക്കോട് : ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 30, 000ത്തിലേക്ക് അടുക്കുന്നു. രണ്ടാം തരംഗത്തിൽ രോഗ ബാധിതരായി ചികിത്സയിലുള്ളത് 29, 279 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.68 ശതമാനമായി ഉയർന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇന്നലെ 3998 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാൽ 23, 204 പേർ വീടുകളിലാണ് കഴിയുന്നത്.

രോഗികൾ ഇനിയും വർദ്ധിക്കാനിടയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലിൽ ആശുപത്രികളിലെ സൗകര്യങ്ങളും ഓക്‌സിജൻ ലഭ്യതയും ഉറപ്പു വരുത്തി. ആംബുലൻസുകളിൽ ഓക്‌സിജൻ സംവിധാനം സജ്ജമാക്കാനും നടപടികളും സ്വീകരിച്ചു. രോഗ വ്യാപനം മറികടക്കാൻ ജനങ്ങളുടെ കടുത്ത ജാഗ്രതയാണ് പ്രധാനമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

ഏപ്രിൽ 16നുശേഷം തുടർച്ചയായി 20 ശതമാനത്തിനു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായ 454 കണ്ടെയ്‌ൻമെന്റ് സോണുകളിലും 94 ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണുകളിലും 28 തദ്ദേശ സ്ഥാപനങ്ങളിലും നിരോധനാജ്ഞയ്ക്ക് തുല്യമായ നിയന്ത്രങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചികിത്സാ സൗകര്യങ്ങൾ വിപുലം

ജില്ലയിലെ രോഗ വ്യാപന നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ കൂടിയതിനാൽ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും വിപുലമായ ചികിത്സ സൗകര്യങ്ങളാണ് ഒരുക്കുന്നത്. മെഡിക്കൽ കോളേജിൽ നിർമാണം പൂർത്തിയാക്കിയ പി.എം.എസ്.എസ്.വൈ ബ്ലോക്ക് ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. രണ്ട് നിലകളിലായി 160 കിടക്കകൾ സജ്ജമാക്കി. 600ഓളം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും വിധം കൂടുതൽ വാർഡുകളുടെ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
ആറ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും രണ്ട് സെക്കൻഡ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും പ്രവർത്തനം തുടങ്ങി. തദ്ദേശ സ്ഥാപങ്ങൾക്ക് കീഴിൽ മൂന്ന് ഡി.സി.സികളും തുറന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾതോറും കൺട്രോൾ റൂമുകൾ തുറന്ന് സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു.
സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി ഒരുക്കിയ 858 കിടക്കകളിൽ 544 എണ്ണത്തിൽ രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു. എഫ്.എൽ.ടി.സികളിലെ 943 കിടക്കകളിൽ 255 എണ്ണത്തിൽ രോഗികളെത്തി. എസ്.എൽ.ടി.സികളിൽ 330 കിടക്കകളും ഡി.സി.സികളിൽ 160 കിടക്കകളുമാണ് തയ്യാറാക്കിയിട്ടുളളത്. എസ്.എൽ.ടി.സി കളിൽ 190 രോഗികളുണ്ട്. സ്വകാര്യ ആശുപത്രികളിലെ 1446 കിടക്കകളിൽ 1014ലും രോഗികളുണ്ട്. സ്വകാര്യ ആശുപത്രികളിൽ 144 , സർക്കാർ ആശുപത്രികളിൽ 99 ഐ.സി.യു സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. ഗവ. മെഡിക്കൽ കോളേജിലെ 37 വെന്റിലേറ്ററിൽ 16 എണ്ണവും സ്വകാര്യ ആശുപത്രികളിലെ 50വെന്റിലേറ്ററുകളിൽ 19 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു.
63726 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. രോഗ ലക്ഷണങ്ങളോടെ പുതുതായി വന്ന 351 പേർ ഉൾപ്പെടെ 2046 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട് . വീടുകളിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി നടപടി സ്വീകരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ ജാഗ്രതാ സമിതികളും വീടുകളിൽ മതിയായ സൗകര്യങ്ങളില്ലാത്തവരെ മാറ്റി ചികിത്സിക്കാൻ താത്ക്കാലിക ചികിത്സാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

കൊവിഡ് 3998
ടി.പി.ആർ 28.68%

കോഴിക്കോട് : ജില്ലയിൽ ഇന്നലെ 3998 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3946 പേരാണ് രോഗികളായത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ടുപേർക്കും പോസിറ്റീവായി. 44 പേരുടെ ഉറവിടം വ്യക്തമല്ല. 1099 പേർ കൂടി രോഗമുക്തി നേടി. 14564 സ്രവസാമ്പിൾ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.68 ആണ്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 11, ആയഞ്ചേരി 1, ചെക്യാട് 3, എടച്ചേരി 3, ഫറോക്ക് 5, കടലുണ്ടി 3, കൊയിലാണ്ടി 1, നാദാപുരം 2, ഒളവണ്ണ 2, പയ്യോളി 1, പുറമേരി 2, പെരുമണ്ണ 1, രാമനാട്ടുകര 1, തൂണേരി 4, വടകര 2, വളയം 2.

 സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 1131, അരിക്കുളം 20, അത്തോളി 48, ആയഞ്ചേരി 19, അഴിയൂർ 33, ബാലുശ്ശേരി 28, ചക്കിട്ടപ്പാറ 12, ചങ്ങരോത്ത് 25, ചാത്തമംഗലം 63, ചെക്കിയാട് 31, ചേളന്നൂർ 23, ചേമഞ്ചേരി 65, ചെങ്ങോട്ട്കാവ് 37, ചെറുവണ്ണൂർ 29, ചോറോട് 33, എടച്ചേരി 20, ഏറാമല 35, ഫറോക്ക് 64, കടലുണ്ടി 17, കക്കോടി 84, കാക്കൂർ 35, കാരശ്ശേരി 30, കട്ടിപ്പാറ 5, കാവിലുംപാറ 11, കായക്കൊടി 18, കായണ്ണ 7, കീഴരിയൂർ 9, കിഴക്കോത്ത് 8, കോടഞ്ചേരി 36, കൊടിയത്തൂർ 5, കൊടുവള്ളി 27, കൊയിലാണ്ടി 142, കുടരഞ്ഞി 12, കൂരാച്ചുണ്ട് 18, കൂത്താളി 11, കോട്ടൂർ 15, കുന്ദമംഗലം 53, കുന്നുമ്മൽ 30, കുരുവട്ടൂർ 92, കുറ്റ്യാടി 22, മടവൂർ 19, മണിയൂർ 22, മരുതോങ്കര 14, മാവൂർ 32, മേപ്പയ്യൂർ 15, മൂടാടി 31, മുക്കം 50, നാദാപുരം 41, നടുവണ്ണൂർ 15, നൻമണ്ട 20, നരിക്കുനി 10, നരിപ്പറ്റ 8, നൊച്ചാട് 51, ഒളവണ്ണ 193, ഓമശ്ശേരി 35, ഒഞ്ചിയം 16, പനങ്ങാട് 72, പയ്യോളി 34, പേരാമ്പ്ര 46, പെരുമണ്ണ 25, പെരുവയൽ 34, പുറമേരി 39, പുതുപ്പാടി 46, രാമനാട്ടുകര 59, തലക്കുളത്തൂർ 11, താമരശ്ശേരി 37, തിക്കോടി 24, തിരുവള്ളൂർ 37, തിരുവമ്പാടി 51, തൂണേരി 32, തുറയൂർ 2, ഉള്ള്യേരി 81, ഉണ്ണികുളം 65,വടകര 143,വളയം 34,വാണിമേൽ 14,വേളം 54, വില്യാപ്പള്ളി 31.

അ​തി​തീ​വ്ര​ ​സോ​ണു​ക​ളിൽ വ​ഴി​ ​ഒ​ന്നു​ ​മാ​ത്രം

കോ​ഴി​ക്കോ​ട്:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​അ​തി​തീ​വ്ര​ ​ത​ല​ത്തി​ലെ​ത്തി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കും.​ ​ബാ​രി​ക്കേ​ഡ് ​സ്ഥാ​പി​ച്ച് ​ഇ​വി​ട​ങ്ങ​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നെ​ന്ന​ ​പോ​ലെ​ ​പു​റ​ത്തേ​ക്ക് ​ക​ട​ക്കു​ന്ന​തി​നും​ ​ഒ​രു​ ​വ​ഴി​യേ​ ​ഉ​ണ്ടാ​വൂ.
രോ​ഗം​ ​പ​ട​രു​ന്ന​ത് ​ത​ട​യാ​ൻ​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​എ​ല്ലാ​വ​രും​ ​ക​ർ​ശ​നാ​യി​ ​പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എ​സ്.​സാം​ബ​ശി​വ​ ​റാ​വു​ ​ഓ​ർ​മ്മി​പ്പി​ച്ചു.​ ​ക്രി​ട്ടി​ക്ക​ൽ​ ​ക​ണ്ടെ​യ്‌​ൻ​മെ​ന്റ് ​സോ​ണു​ക​ളി​ൽ​ ​ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​ ​ക​ട​ക​ൾ,​ ​ഹോ​ട്ട​ൽ,​ ​ആ​ശു​പ​ത്രി,​ ​മെ​ഡി​ക്ക​ൽ​ ​ഷോ​പ്പു​ക​ൾ​ ​എ​ന്നി​വ​ ​മാ​ത്ര​മേ​ ​തു​റ​ന്ന് ​പ്ര​വ​ർ​ത്തി​ക്കാ​വൂ.​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​പാ​ഴ്സ​ൽ​ ​മാ​ത്ര​മാ​യി​രി​ക്ക​ണം.
ക​ണ്ടെ​യ്‌​ൻ​മെ​ന്റ് ​സോ​ണു​ക​ളി​ലും​ ​ആ​ൾ​ക്കൂ​ട്ടം​ ​അ​നു​വ​ദി​ക്കി​ല്ല.​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്ക​ണം.
വീ​ട്ടി​ൽ​ ​ഐ​സൊ​ലേ​ഷ​ന് ​സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ​ ​താ​ത്കാ​ലി​ക​ ​ചി​കി​ത്സാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റ​ണം.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് ​കു​റ​യ്ക്കാ​ൻ​ ​അ​തി​ല്ലാ​തെ​ ​പ​റ്റി​ല്ല.
ഉ​യ​ർ​ന്ന​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്കു​ള്ള​ ​ഇ​ട​ങ്ങ​ളി​ൽ​ ​ക​ണ്ടെ​യ്‌​ൻ​മെ​ന്റ് ​സോ​ണി​ലെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ബാ​ധ​ക​മാ​യി​രി​ക്കും.