സുൽത്താൻ ബത്തേരി : കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇന്നലെ തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരള - തമിഴ്‌നാട് അതിർത്തി പൂർണമായും അടഞ്ഞു കിടന്നു. രോഗികളുമായി എത്തിയ ചുരുക്കം ചില വാഹനങ്ങളൊഴിച്ചുനിറുത്തിയാൽ അതിർത്തി വഴി ചരക്ക് വാഹനങ്ങളോ, മറ്റു വാഹനങ്ങളോ കടന്നുപോയില്ല.

കേരളത്തിൽ ശക്തമായ വാരാന്ത്യനിയന്ത്റണമുള്ളതിനാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ വരവ് വെള്ളിയാഴ്ച തന്നെ നിലച്ചിരുന്നു. തമിഴ്‌നാട്ടിലെ സമ്പൂർണ ലോക്ക് ഡൗണിനൊപ്പം കേരളത്തിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്റണം കൂടി വന്നതോടെ അതിർത്തിയിൽ കാൽനട യാത്രക്കാർപോലും ഇന്നലെ ഉണ്ടായിരുന്നില്ല. നമ്പ്യാർകുന്ന്, താളൂർ, പാട്ടവയൽ, ചോലാടി അതിർത്തി ചെക്കുപോസ്​റ്റുകളൊന്നും ഇന്നലെ തുറന്നില്ല.