രാമനാട്ടുകര: ഫാറൂഖ് കോളേജ് എഫ്.എൽ.ടി.സി സജ്ജീകരിച്ചിട്ടും പ്രവർത്തനത്തിന് നഗരസഭയുടെ ഭാഗത്തു നിന്നു സഹകരണമില്ലെന്ന് ഡി.വൈ.എഫ്.ഐ രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി.
പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിൽ ഭരണസമിതി പൂർണ പരാജയമാണ്. ഇനിയെങ്കിലും മെല്ലെപ്പോക്ക് നയം തിരുത്തണം.
ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫാറൂഖ് കോളേജ് എസ്.എസ് ഹോസ്റ്റലിൽ 210 രോഗികൾക്ക് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.