രാമനാട്ടുകര:രാമനാട്ടുകരയിൽ നഗരസഭ നടപ്പാക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ നിസാരവൽക്കരിച്ച് ഇടതുപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് രാമനാട്ടുകര മുൻസി​പ്പ​ൽ യു. ഡി.എഫ് നേതാക്കൾ പറഞ്ഞു .സംസ്ഥാന സർക്കാറിന്റെ അശാസ്ത്രീയ നടപടികൾ നഗരസഭയുടെ തലയിൽ കെട്ടിവെക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലല്ലാത്ത കൊവിഡ് വാക്സിനേഷൻ ക്യാംപുകൾ നിർത്തിവെക്കാൻ മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനിച്ചതാണ്. വ്യാപകമായി കൊവിഡ് പരിശോധന നടത്തുന്നതിന് ഉത്തരവിടുകയും പരിശോധന ഫലം ലഭ്യമാകാതിരിക്കുകയും ചെയ്തതിനാൽ പോസിറ്റീവായവർക്ക് യഥാസമയം മതിയായ ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം സംഭവിച്ചതിൽ ഇടത് പക്ഷം മറുപടി പറയണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ഫാറൂഖ് കോളേജിലെ എഫ്.എൽ.സി.ടിയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്.ഇവിടേക്കാവ​ശ്യ​മായ ആരോഗ്യ പ്രവർത്തകരെ നിയമനം വൈകുന്നതിനാലുള്ള തടസമാണ് നേരി​ടു​ന്നത് .രാജ്യം നേരിടുന്ന ഗുരുതരമായ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്നതിന്നു പകരം രാഷ്ട്രീയം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ ആരോഗ്യ പ്രവർക്കർക്ക് ഊർജ്ജം പകർന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ എൽ.ഡി.എഫ് തയ്യാറാവണമെന്നും രാമനാട്ടുകര മുൻസിപൽ യു.ഡി.എഫ് ചെയർമാൻ കെ.സി രാജൻ , കൺവീനർ എം.കെ മുഹമ്മദലി കല്ലട എന്നിവർ അഭ്യർത്ഥിച്ചു.