വടകര: കൊവിഡ് രണ്ടാം തരംഗം വ്യാപകമായിരിക്കെ ആരാധനാലയങ്ങളിൽ 50 പേരെ മാത്രം പ്രവേശിപ്പിക്കാൻ അഴിയൂർ പഞ്ചായത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. മാസ്‌ക് ധരിക്കാത്തവരെ അകത്തേക്ക് വിടില്ല. പ്രായമുള്ളവർ എത്തുന്നത് ഒഴിവാക്കും.
പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. രമ്യ കരോടി ,ചോമ്പാൽ പൊലീസ് സി.ഐ ശിവൻ ചോടത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് ഹെൽത്ത് ഇൻസ്പെക്ടർ എൻ.ടി പ്രദീപൻ ആരാധനാലയങ്ങളുടെ പ്രതിനിധികളായ കെ.അൻവർ ഹാജി, രാമചന്ദ്രൻ, ചെറിയ കോയതങ്ങൾ, പി.മുകുന്ദൻ, കെ.പി ഇസ്മയിൽ, വി.കെ സഫീർ, നൗഷാദ്, ടി.സി.എച്ച്.ലത്തീഫ്, നിബ്രാസ്, ഹാരിസ് മുക്കാളി, മുഹമ്മദ് റൈഷാദ് എന്നിവർ സംസാരിച്ചു.