രാമനാട്ടുകര: കൃഷിഭവൻ റോഡ് ശാന്തി നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ അഞ്ചാമത് വാർഷിക സമ്മേളനം രാമനാട്ടുകര റസിഡന്റ്സ് അസോ. ഏകോപന സമിതി സെക്രട്ടറി കെ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ പി. ഹരിദാസ മേനോൻ അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, കൗൺസിലർ സി. ഗീത, റെയ്‌സ് പ്രസിഡന്റ് പറമ്പൻ ബഷീർ, പി. കൃഷ്ണൻ , പി. ഉമേഷ്, പി. വി. വെങ്കിടേശ്വരൻ, എം.ശശികുമാർ. എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി. ഹരിദാസ മേനോൻ (പ്രസിഡന്റ് ), പി. ഉമേഷ് (സെക്രട്ടറി), പി.വി. വെങ്കിടേശ്വരൻ (ട്രഷറർ), പി.അബ്ദുൾ അലി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.