കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലിൽ 56 കാരിയിൽ നടത്തിയ അസ്ഥിമജ്ജ മാറ്റിവെക്കൽ (ബോൺമാരോ ട്രാൻസ്‌പ്ലാന്റ് ) ശസ്ത്രക്രിയ വിജയകരം. ഡോ. രാഗേഷ്.ആർ നായരുടെ നേതൃത്വത്തിൽ ഹെമറ്റോ ഓങ്കോളജി ആൻഡ് ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

മൂന്നുമാസം മുമ്പാണ് രോഗിക്ക് മൾട്ടിപ്പിൾ മൈലോമ സ്ഥിരീകരിച്ചത്. കീമോതെറാപ്പിക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ സമയത്ത് ഓട്ടോ ഗ്രാഫ്റ്റ് വേഴ്‌സസ് ഹോസ്റ്റ് എന്ന ഗുരുതര രോഗാവസ്ഥയുൾപ്പടെ വെല്ലുവിളിയായി വന്നെങ്കിലും ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞെന്ന് മേയ്‌ത്ര ഹോസ്പിറ്റലിലെ ഹെമറ്റോ ഓങ്കോളജി ആൻഡ് ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിഭാഗം ഡയറക്ടർ ഡോ. രാഗേഷ്. ആർ നായർ പറഞ്ഞു. അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി മേയ്‌ത്രയിൽ വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുളളത്.