1
വിജയശ്രീ രാജീവിന്റെ അക്ഷര പക്ഷികൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം രമേശ് കാവിൽ നിർവഹിക്കുന്നു

പേരാമ്പ്ര: യുവ എഴുത്തുകാരി വിജയശ്രീ രാജീവ് രചിച്ച അക്ഷര പക്ഷികൾ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.

പ്രമുഖ കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ മാദ്ധ്യമപ്രവർത്തകനും നാഷണൽ യൂത്ത് പ്രമോഷൻ കൗൺസിൽ വൈസ് ചെയർമാനുമായ പി. അനിലിന് പുസ്തകം നല്‍കി. ബക്കര്‍ കല്ലോട് അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് കരുണാകരൻ പേരാമ്പ്ര പുസ്തക പരിചയം നടത്തി. പുരുഷൻ കടലുണ്ടി എം.എൽ.എ ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, പ്രകാശന്‍ വെള്ളിയൂർ, സൗദ റഷീദ്, ബഷീർ ചിത്രകൂടം, വി. രാജീവൻ, സിന്ധു പേരാമ്പ്ര, വിജയശ്രീ രാജീവ് എന്നിവർ പ്രസംഗിച്ചു. മിനി സജി സ്വാഗതവും ശ്രീജ ബാലൻ നന്ദിയും പറഞ്ഞു.