സുൽത്താൻ ബത്തേരി: വീട്ടമ്മയെ വീടിനോട് ചേർന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെതലയം നെല്ലിപ്പറ്റ ഹരിദാസന്റെ ഭാര്യ ശ്യാമളയാണ് (55) മരിച്ചത്. രാവിലെ ആറു മണിയോടെയാണ് കുളത്തിൽ ജഡം കണ്ടത്.
രാവിലെ വീട്ടിൽ കാണാതായതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെ കുളത്തിന് സമീപം ചെരിപ്പും ടോർച്ചും കണ്ടെത്തുകയായിരുന്നു. ബത്തേരിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മക്കൾ : അനൂപ്, നിധിൻ. മരുമക്കൾ: അജിത, ശ്രീജില.
ബത്തേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.