ഫറോക്ക് : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫറോക്ക് നഗരസഭയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.നഗരസഭയിൽ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വീടുകളിൽ സൗകര്യമില്ലാത്ത രോഗബാധിതർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനായി ജില്ലാ ഭരണകൂടം നിർദ്ദേശിച്ച ഡൊമിസൈൽ കൊവിഡ് കെയർ സെന്റർ( ഡി.സി.സി ) ഫറോക്കിൽ ഇതുവരെ തുടങ്ങിയില്ല .എഫ്എൽടിസിയും ഇവിടെ ആരംഭിച്ചിട്ടില്ല. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്ന

താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. രോഗവ്യാപനത്തെ തുടർന്ന് ജനങ്ങളിപ്പോൾ ദുരിതത്തിലും ആശങ്കയിലുമാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.