കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ ചികിത്സ തേടുന്നവർക്ക് ബുദ്ധിമുട്ടില്ലാതെ ചികിത്സ തുടരാൻ ഹെഡ് ആൻഡ് നെക്ക് സർജറി, കീമോ തെറാപ്പി, റേഡിയേഷൻ തുടങ്ങിയവ പകുതി നിരക്കിൽ ലഭ്യമാക്കുമെന്ന് ആസ്റ്റർ മിംസ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാൻസർ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഏറ്റെടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഹൃദ്രോഗികൾക്കുള്ള ചികിത്സയും ശസ്ത്രക്രിയയും മറ്റും 'ആശ്വാസ്' പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തും. ചികിത്സ ആവശ്യമായി വരുന്നവർക്ക് ഫോണിൽ ബന്ധപ്പെടാം. ഫോൺ: 98956 06760, 95264 34000.