kunnamangalam-news
കെ.എസ്.ടി.എ.യുടെ നേതൃത്വത്തിൽ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള പൾസ് ഓക്സിമീറ്ററുകൾ മെഡിക്കൽ ഓഫീസർ ഡോ: ഹസീനക്ക് കൈമാറുന്നു

കുന്ദമംഗലം: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പൾസ് ഓക്സിമീറ്ററുകൾ നൽകി.

കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി രാജീവ്, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ: ഹസീനക്ക് ഓക്സിമീറ്ററുകൾ കൈമാറി. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണൻ, സബ് ജില്ലാ സെക്രട്ടറി കെ.വി ജ്യോതിഷ്, പ്രസിഡന്റ് ടി.എസ് സുദേവൻ,ടി.മധുസൂദനൻ,ഇ.പ്രമോദ് എന്നിവർ സംബന്ധിച്ചു. ഉപജില്ലയിലെ അദ്ധ്യാപകരിൽ നിന്നും ശേഖരിച്ചു അൻപത് ഓക്സിമീറ്ററുകളാണ് നൽകിയത്.