കോഴിക്കോട്: കൊവിഡ് അതിതീവ്രവ്യാപനത്തിന്റെ തലത്തിലേക്ക് കടന്ന കോഴിക്കോട്ട് ഇന്നലെ രോഗബാധിതരായത് 5015 പേർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26. 66 ശതമാനം. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ജില്ലയിൽ രോഗികളുടെ എണ്ണം 5000 കടക്കുന്നത്.
സമ്പർക്കം വഴിയാണ് 4,820 പേർക്കു രോഗബാധ. 186 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴു പേർക്കും പോസിറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിൽ 19,663 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 1567 പേർ ഇന്നലെ രോഗമുക്തരായി.