കുന്ദമംഗലം: ജില്ലയിൽ കൊവിഡ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികൾക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ ഒരുക്കാൻ പെരിങ്ങളം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളും രംഗത്തെത്തി. കുറ്റിക്കാട്ടൂർ എ .ഡബ്ല്യു. എച്ച്. എൻജിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലാണ് എഫ്.എൽ.ടി.സി യാക്കി മാറ്റിയിരിക്കുന്നത്. കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ അനിത, എഫ്.എൽ.ടി. സി വളന്റിയർ കോർഡിനേറ്റർ യാസിൻ എന്നിവർ നേതൃത്വം നൽകി. മൂന്നു നിലകളിലായുള്ള മുറികളാണ് ഒരുക്കിയത്. നേരത്തെ ഇവിടെ ചികിത്സാകേന്ദ്രം പ്രവർത്തിച്ചിരുന്നു. എൻ.എസ്.എസ്. സ്കൂൾ പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ , എൻ.എസ്.എസ്. സ്കൂൾ ലീഡർ ആനന്ദ് വാരിയർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.