പേരാമ്പ്ര: ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ പേരിൽ നടക്കുന്ന പകൽ കൊളള അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് ആവശ്യപെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ ഉളളതിനേക്കാൾ 4 ഇരട്ടിയോളമാണ് കേരളത്തിലെ ചാർജ്. കൊവിഡ് വാക്‌സിൻ കേന്ദ്രസർക്കാർ വില ഈടാക്കുന്നു എന്ന് പറഞ്ഞ് ബഹളം വെയ്ക്കന്നവർ ഈ പകൽ കൊളളയക്ക് മറുപടി പറയണം. കേരളത്തിലെ ലാബ് മുതലാളിമാരെ സഹായിക്കാനുള്ള തന്ത്രത്തിൽ വലയുന്നത് പാവപ്പെട്ട രോഗികമാണ്.