lockel
പടം:രാമനാട്ടുകര-ഫാറൂഖ് കോളേജ് റോഡിൽ വില്ലേജ് ഓഫീസിനു സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ വിവിധ സ്ഥലങ്ങളിൽ ദിവസങ്ങളോളം പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതർക്ക് കുലുക്കമില്ല.രാമനാട്ടുകര നഗരസഭയിൽ നടപ്പായി കൊണ്ടിരിക്കുന്ന ചീക്കോട് കുടിവെള്ള വിതരണ പൈപ്പുകളാണ് വിവിധ സ്ഥലങ്ങളിൽ ചോർന്ന് കുടിവെള്ളം പാഴാവുന്നത്.രാമനാട്ടുകര-ഫാറൂഖ് കോളേജ് റോഡിൽ വില്ലേജ് ഓഫീസിനു സമീപം കുടിവെള്ളം കുത്തിയൊലിച്ച് പോവുന്നത് ഒരാഴ്ച്ചയായി തുടരുന്നു .നേരത്തെ ഉണ്ടായിരുന്ന ചോർച്ച അടക്കാനായി കോൺക്രീറ്റ് ചെയ്ത അടച്ച വിള്ളലിലൂടയാണ് വെള്ളം കുത്തിയൊലിക്കുന്നത്.രാവിലെ തുറക്കുന്ന കടകളിലും, നാട്ടുകാരും,വ്യാപാരികളും ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല .വാട്ടർ അതോറിറ്റിക്ക് റോഡ് കുഴിച്ച് പൈപ്പ് നന്നാക്കുവാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാത്തതാണത്രെ പൈപ്പ് ചോർച്ച നീളാൻ കാരണം. രാമനാട്ടുകര പതിനൊന്നാം ഡിവിഷനിൽ അയ്യപ്പനെഴുത്തച്ഛൻ സ്ക്കൂൾ റോഡിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. നഗരസഭയിലെ വിവിധ വാർഡുകളിൽ ജനങ്ങൾക്ക് ഇപ്പോഴും പദ്ധതിയുടെ പ്രയോജനം ലഭിച്ചില്ല എന്ന പരാതിയുണ്ട്.