രാമനാട്ടുകര: സ്കോളർഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ബിരുദ വിദ്യാർത്ഥിനി മാതൃകയായി. പാറമ്മൽ മംഗലത്ത് വിജയൻ,പ്രീജ ദമ്പതികളുടെ മകൾ സ്റ്റെഫി വിജയനാണ് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി കിട്ടിയ സ്കോളർഷിപ്പ് തുകയായ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാടിൻറെ കയ്യടി നേടിയത് ..സംഭാവന വാഴയൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ എ .വി. അനിൽകുമാർ ഏറ്റു വാങ്ങി . പഠനത്തിൽ മിടുക്കിയായ സ്റ്റെഫിയുടെ മാതാവ് കൊണ്ടോട്ടി ഉപജില്ല ഓഫീസിലെ ജീവനക്കാരിയാണ്