ബാലുശ്ശേരി:കാർഷിക സംസ്കാരത്തിന് പുതു തലമുറയ്ക്ക് താല്പര്യം നൽകുക എന്ന ലക്ഷ്യമുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്. യുണിറ്റ് നടപ്പിലാക്കുന്ന കൃഷിക്കൂട്ടം പദ്ധതി ശ്രദ്ധേയമാവുന്നു. സ്കൂളിന് സമീപം പത്ത് സെന്റിലാണ് ചീര, പയർ , വെണ്ട , തക്കാളി , വെള്ളരി തുടങ്ങിയ വിവിധതരം ഉൽപ്പന്നങ്ങളാണ് കൃഷി ചെയ്യുന്നത് . പാരമ്പര്യ കർഷകനായ സദാശിവൻ പുത്തഞ്ചേരി ഇവർക്ക് മാർഗ ദിർദേശങ്ങൾ നൽകുന്നു. കൃഷിക്കൂട്ടം ഒന്നാം ഘട്ട വിളവെടുപ്പ് എൻ.എസ്.എസ് ജില്ല കോ- ഓർഡിനേറ്റർ എസ് .ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു . പ്രോഗ്രാം ഓഫീസർ ടി.കെ ശ്രീജ അദ്ധ്യക്ഷത വഹിച്ചു.
വളന്റിയർമാരായ കെ.കെ അനുപ്രിയ , അഭിനവ് കെ.നായർ , പി.ജെ ധാർമിക് , ആർ.ബി അഭിരാജ് എന്നിവർ നേതൃത്വം നൽകി .