മുക്കം: തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പൊലീസും ആശാ വർക്കർമാരും ആർ. ആർ. ടി അംഗങ്ങളും അടക്കമുള്ളവർ കൊവിഡിൻ്റെ വ്യാപനത്തെ ചെറുക്കാൻ നടത്തുന്ന പരിശ്രമങ്ങളെല്ലാം മറികടന്ന് കൊവിഡ് മുന്നേറ്റം തുടരുന്നു. മുക്കത്ത് ഇന്നലെെ 60 പേർക്കൂടി രോഗബാധ കണ്ടെത്തി.മുക്കം സി.എച്ച്.സി.യിൽ നടത്തിയ പരിശോധനയിൽ 52 പേർക്കും വിവിധ സ്വകാര്യ ലാബുകളിലെ പരിശോധനയിൽ 8 പേർക്കുമാണ് രോഗബാധ കണ്ടെത്തിയത്.അടുത്ത പഞ്ചായത്തുകളിലും രോഗവ്യാപനം മുന്നേറുകയാണ്. ഇതിനിടെ നഗരസഭയുടെ ആരോഗ്യ വിഭാഗവും പൊലീസും വിവിധ പ്രദേശങ്ങളിൽ മൈക്ക് അനൗൺസ് മൻറും ബോധവത്കരണവും നടത്തി. 44 പേരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.