img20210427
കാരശ്ശേരി പഞ്ചായത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ നടത്തിയ സമരം

മുക്കം: കാലവർഷം അടുത്തെത്തിയിട്ടും മഴക്കാലപൂർവ്വ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിലും കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാത്തതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ കാരശേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. മുൻ പ്രസിഡന്റ് വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. എം.ആർ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഷാജി, കെ.ശിവദാസൻ, കെ.പി.വിനു, പി.കൃഷ്ണകുമാർ ,ജിജിത സുരേഷ് എന്നിവർ സംസാരിച്ചു. ഇ പി. അജിത്ത്, കെ.കെ. നൗഷാദ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ നേതൃത്വം നൽകി.