കോഴിക്കോട്ഃ കേന്ദ്ര സർക്കാർ സൗജന്യമായി കൈമാറിയ വാക്സിൻ കൃത്യമായി വിതരണം ചെയ്യുന്നതിൽ കേരളത്തിന് വലിയ പാളിച്ച സംഭവിച്ചിട്ടുണ്ടെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി.കെ സജീവൻ പറഞ്ഞു.

വാക്സിൻ വിതരണ ക്രമക്കേടിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിൽ ഏറ്റവും ഫലപ്രദമായ് വാക്സിൻ വികസിപ്പിച്ചതും ഏറ്റവും കൂടുതൽ ആളുകൾക്ക് വിതരണം ചെയ്തതും ഭാരത സർക്കാരാണ്. കേരളത്തിൽ മാത്രമാണ് വാക്സിൻ വിതരണം അവതാളത്തിലായത്..

ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ട്രഷറർ വി.കെ ജയൻ, ഉത്തരമേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, സംസ്ഥാന കൗൺസിൽ അംഗം രമണീഭായ് എന്നിവർ സംബന്ധിച്ചു.