sajeevan
സജീവൻ മൊകേരി

കുറ്റ്യാടി: ബാലസാഹിത്യ അക്കാഡമിയുടെ 2020-ലെ നോവൽ പുരസ്‌കാരത്തിന് സജീവൻ മൊകേരിയുടെ 'കുഞ്ഞിക്കുറുക്കനും കൂട്ടുകാരും" എന്ന നോവൽ അർഹമായി. ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മേയ്‌ 15ന് തൃശൂർ കേരള സാഹിത്യ അക്കാഡമി ഹാളിൽ ഒരുക്കുന്ന ചടങ്ങിൽ വൈശാഖൻ സമ്മാനിക്കും. ഈ നോവലിന് നേരത്തെ ഇൻഡിവുഡ് ഭാഷാ സാഹിതി പുരസ്‌കാരവും ലഭിച്ചിരുന്നു,