കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ 11,12,13 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി മാറിയ സാഹചര്യത്തിൽ തൊട്ടിൽപാലം ടൗണിൽ പൊലീസ് പരിശോധന ശക്തമാക്കി. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ടൗണിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ പരിശോധിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. കൊവിഡ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശനനടപടി കൈക്കൊള്ളുമെന്ന് തൊട്ടിൽപാലം സി.ഐ രജീഷ് തെരുവത്ത്പീടികയിൽ പറഞ്ഞു.