പേരാമ്പ്ര: കൊവിഡിൽ ജീവിതം പ്രതിസന്ധിയിലായ ഒ​റ്റപ്പെട്ടുപോയവരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് കിഴക്കൻ പേരാമ്പ്ര എ.പി.ജെ ഓൺലൈൻ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. കുടുംബങ്ങളിൽ നിന്ന് ഒ​റ്റപ്പെട്ട് വൃദ്ധരായ സ്ത്രീകളും പുരുഷൻമാരും പല ടൗണിലെയും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നുണ്ട്. ഇവരിൽ പലരും മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരുമാണ്. ഇവരിൽ പലരും ഭക്ഷണമോ മരുന്നോ ഇല്ലാതെ കഷ്ടപ്പെടുകയാണ് . നേരത്തെ സർക്കാർ ഒരുക്കിയ സൗജന്യ ഭക്ഷണ കേന്ദ്രങ്ങൾ അനുഗ്രഹമായിരുന്നു. സി.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ഇബ്രാഹിം കല്ലാച്ചീമ്മൽ, വി.പി. രവീന്ദ്രൻ, കെ.ടി റീജ തുടങ്ങിയവർ പങ്കെടുത്തു.