പേരാമ്പ്ര: മഹാമാരിയെ പ്രതിരോധിക്കാൻ പിറന്നാൾ മധുരം മാറ്റിവെച്ചും സ്കോളർഷിപ്പ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും കൊച്ചുവിദ്യാർത്ഥികൾ. പേരാമ്പ്ര എ.യു.പി സ്‌കൂളിലെ സെനിനും അനാമികയുമാണ് നാടിന്റെ കൈയടി നേടിയ 'താരങ്ങൾ'. ഒമ്പതാം പിറന്നാൾ ആഘോഷിക്കാൻ കേക്ക് വാങ്ങാൻ സ്വരൂപിച്ച 650 രൂപയാണ് മൂന്നാം ക്ലാസുകാരനായ സെനിൻ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പേരാമ്പ്ര സ്വദേശികളായ റഫീഖ് - ഷംന ദമ്പതികളുടെ മകനാണ്. രക്ഷിതാക്കൾ കാണിച്ച മാതൃകയാണ് സെനിന് വഴികാട്ടിയായത്.
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ തളിർ സ്‌കോളർഷിപ്പ് നേടിയ അനാമിക ചന്ദ്രൻ തനിക്ക് ലഭിച്ച അവാർഡ് തുകയായ 1000 രൂപയാണ് മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പേരാമ്പ്രയിലെ ചന്ദ്രൻ – തങ്കം ദമ്പതികളുടെ മകളാണ് .