പേരാമ്പ്ര: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മേപ്പയ്യൂർ മേഖലയിൽ വിജയാഹ്ലാദ പ്രകടനം ഒഴിവാക്കുന്നതിനു പുറമെ മധുര പലഹാര വിതരണം, പടക്കം പൊട്ടിക്കൽ, ഡി.ജെ പാർട്ടികൾ, പ്രകടനങ്ങൾ,​ സംഗമങ്ങൾ എന്നിവയും പാടില്ലെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി.

മേപ്പയ്യൂർ പൊലീസ് സ്​റ്റേഷനിൽ ഇൻസ്‌പെക്ടർ കുട്ടികൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ സംബന്ധിച്ചു.